നിറ നീർമിഴിയിൽ ഇളനീർ പുഴ പോൽ ഇനി നീ ഒഴുകും തണുവായ് ഹൃദയ നിലാവായ് ഇരുളല നീന്താൻ നിഴൽ വിരൽ ദൂരം നീ വാ നീ വാ മെഴു തിരി നാളം ഇരുളിൽ തെളിയാൻ നിറ നീർ മിഴിയിൽ ഇളനീർ പുഴപോൽ ഇനി നീ ഒഴുകും തണുവായ് ഉയിരിൽ നിറയും മഴ മേഘ മോഹം നിറ നീർ കണം പോലെ പെയ്തോ മഴവിൽ തന്ന നിറമായ് അകമേ ഇനി നിന്റെ മുഖമോ പ്രിയ സ്വരമായ് പാട്ടിന്റെ ഈണം തിരയുവതീ മൗന യാമങ്ങൾ നിന്നേ പ്രണയ നിലാ തീരങ്ങളിൽ നീ പ്രിയ നിമിഷങ്ങൾ ഞാൻ തേടുന്നിതാ മൃദുലയസ്വര രസമായ് സ്വയമലിയുക ഇനിയാ മന വനികയിൽ സദാ ഒഴുകുമൊരോളങ്ങളായ് അലയുലയുകയായ് കവിഞ്ഞൊഴുകുകയായ് അകമേ ഇതാ നീയൊരാൾ മാത്രമാ അരികിൽ നിറം ചാർത്തിടും സ്വർഗമാ നിറ നീർമിഴിയിൽ ഇളനീർ പുഴ പോൽ ഇനി നീ ഒഴുകും തണുവായ് ഹൃദയ നിലാവായ് ഇരുളല നീന്താൻ നിഴൽ വിരൽ ദൂരം നീ വാ നീ വാ മെഴു തിരി നാളം ഇരുളിൽ തെളിയാൻ പരിചിതമീ ഈ സ്വർഗ തീരം പകലിരവൊന്നായ് നാം പാറുന്നു വിണ്ണിൽ പതിവുണരും മോഹങ്ങളൊന്നായ് പതിയെ പറന്നേറും കൂട്ടിൽ സ്വയം ഈ ഇരുളിടങ്ങളിലായ് ഇതാ തിരി തെളിയുകയായ് ഇനിയൊരു നിഴൽ തണൽ തിരയുമീ ഹൃദയങ്ങളായ് നറു മലരിലയിൽ ചെറു തളിരിതളിൽ തഴുകാം കിനാവിന്റെ പുൽ പായയിൽ ഒഴുകാം നിതാന്തം കിനാ കായലിൽ നിറ നീർമിഴിയിൽ ഇളനീർ പുഴ പോൽ ഇനി നീ ഒഴുകും തണുവായ് ഹൃദയ നിലാവായ് ഇരുളല നീന്താൻ നിഴൽ വിരൽ ദൂരം നീ വാ നീ വാ മെഴു തിരി നാളം ഇരുളിൽ തെളിയാൻ നിറ നീർമിഴിയിൽ ഇളനീർ പുഴ പോൽ ഇനി നീ ഒഴുകും തണുവായ് ഉയിരിൽ നിറയും മഴ മേഘ മോഹം നിറ നീർ കണം പോലെ പെയ്തോ മഴവിൽ തന്ന നിറമായ് അകമേ ഇനി നിന്റെ മുഖമോ